പട്ടാപ്പകല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായ പ്രശാന്ത് സിംഗിനെ(23) നടുറോഡിൽ വെച്ച് കുത്തിക്കൊന്ന സംഭവത്തിൽ ബിഎസ്‍പി മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. അമാന്‍ ബഹാദൂറാണ് അറസ്റ്റിലായത്. ലഖ്നൗ ടോംതി നഗറിലാണ് സംഭവം. സംഭവത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമുഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാന്‍ ബഹാദൂറും സംഘവും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രാണരക്ഷാർത്ഥം പ്രശാന്ത് സിംഗ് കാറിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് ഓടുകയും അടുത്തുള്ള കെട്ടിടത്തിലേയ്ക്ക് ഓടി കയറുകയും ചെയ്തു. രക്തം വാർന്ന് കിടക്കുന്ന പ്രശാന്തിനെയാണ് പിന്നീട് കണ്ടത്. പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
CCTV video shows Lucknow BTech student being attacked. The student is seen running towards the society. He later died in a hospital during treatment. #Lucknow #BTechStudentMurder #Crime via @indiatvnews pic.twitter.com/AxqLXvSiRY
— Himanshu Shekhar (@HimaanshuS) February 21, 2020
അറസ്റ്റിലായ അമാന്‍ ബഹദൂർ
സിംഗ് ലഖ്നൗവിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജിൽ പ്രശാന്തിന്റെ ജൂനിയറായ വിദ്യാർത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ആരോപിച്ചു. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാൻ ഉണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
English Summary: Ex mla s son arrested for mur der.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.