പരീക്ഷകള്‍ മാറ്റി

Web Desk
Posted on September 04, 2018, 8:00 am

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷകളെല്ലാം മാറ്റിവച്ചു. ഇന്നു മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള യൂണിവേഴ്‌സിറ്റി അറിയിച്ചു.
അതേസമയം, യൂണിവേഴ്‌സിറ്റിയിലേയും യൂണിവേഴ്‌സിറ്റി കോളജിലേയും പഠന വകുപ്പുകളിലേക്കും ലക്ഷ്മീബായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനിലേക്കും എംഫില്‍ പ്രവേശന പരീക്ഷ എഴുതിയിട്ടുളള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 12 മുതല്‍ ആരംഭിക്കുന്ന അഭിമുഖ പരീക്ഷക്ക് ഹാജരാകണം. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിടെക് അഞ്ചാം സെമസ്റ്റര്‍ (2013 സ്‌കീം, പാര്‍ട്ട് ടൈം ഉള്‍പ്പെടെ) ജനുവരി 2018, ആറാം സെമസ്റ്റര്‍ (സപ്ലിമെന്ററി)മേയ് 2018, എട്ടാം സെമസ്റ്റര്‍ (റെഗുലര്‍)ജൂണ്‍ 2018, മൂന്നാം സെമസ്റ്റര്‍ ബിടെക് (സപ്ലിമെന്ററി)മാര്‍ച്ച് 2018, അവസാന വര്‍ഷ ബിഎഫ്എ മാര്‍ച്ച് 2018, മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബികോം, ബിഎസ്‌സി എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി സെപ്റ്റംബര്‍ ഏഴു വരെ ദീര്‍ഘിപ്പിച്ചു.