May 27, 2023 Saturday

പരീക്ഷ ഡിസംബർ 18 ന് ആരംഭിക്കും

Janayugom Webdesk
December 12, 2019 6:23 pm

ഹാൾടിക്കറ്റ് വിതരണം

ബി.കോം. പാർട്ട് 3 ആനുവൽ സ്‌കീം, സ്‌പെഷൽ മേഴ്‌സി ചാൻസ് ഡിസംബർ 2019 പരീക്ഷ ഡിസംബർ 18ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ നിശ്ചയിക്കപ്പെട്ട 14 പരീക്ഷകേന്ദ്രങ്ങളിൽ നിന്നും ഡിസംബർ 16, 17 തീയതികളിൽ വിതരണം ചെയ്യും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്‌സി. ബയോടെക്‌നോളജി (സി.ബി.സി.എസ്. — റഗുലർ/സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. — സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 16 മുതൽ 20 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്., 2017 അഡ്മിഷൻ റഗുലർ, സി.ബി.സി.എസ്.എസ്. — 2013–2016 അഡ്മിഷൻ റീഅപ്പിയറൻസ്) ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 16 മുതൽ വിവിധ കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവാവോസി

ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ് — മേഴ്‌സി ചാൻസ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി ഡിസംബർ 17ന് രാവിലെ 11ന് സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ — 2017 അഡ്മിഷൻ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ/ഓഗസ്റ്റ് 2019 പരീക്ഷയുടെ പുനർവൈവാവോസി ഡിസംബർ 17ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ്. — റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. — റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോഇൻഫർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. — റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. ടെക്‌സ്റ്റെൽസ് ആന്റ് ഫാഷൻസ് (പി.ജി.സി.എസ്.എസ്. — സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. (റഗുലർ ആന്റ് റീഅപ്പിയറൻസ് — സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം. — 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ അപേക്ഷിക്കാം.

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി (എം.എം.എച്ച്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.