എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു

Web Desk
Posted on March 12, 2019, 5:08 pm

തിരുവനന്തപുരം: ഏപ്രില്‍ 22നും 23 നും നടത്താനിരുന്ന സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ചു. ഏപില്‍ 27, 28 തീയതികളിലാകും പരീക്ഷ നടക്കുക. ഏപ്രില്‍ 23 ന് ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്നാണ് പരീക്ഷാ തീയതിയില്‍ മാറ്റം വരുത്തിയത്.

27 ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകളും 28 ന് കണക്ക് പരീക്ഷയും നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിലും മാറ്റമില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 

you may also like this