സര്‍വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

Web Desk
Posted on September 03, 2018, 8:46 pm

തിരുവനന്തപുരം . കേരള സര്‍വകലാശാല നാളെ മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രളയ ദുരിതത്തില്‍പ്പെട്ട പല വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.