August 7, 2022 Sunday

Related news

May 22, 2022
April 28, 2022
November 19, 2021
September 23, 2021
September 9, 2021
August 31, 2021
August 26, 2021
May 5, 2021
April 29, 2021
February 17, 2021

മെഡിക്കൽ കോളേജ് ജീവനക്കാരിൽ നിന്നും അമിത യാത്ര ഫീസ് ഈടാക്കരുതെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 22, 2020 5:18 pm

മെഡിക്കൽ കോളേജ് ജീവനക്കാരിൽ നിന്നും ലോക് ഡൗൺ കാലയളവിൽ യാത്ര ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തുക ആശുപത്രി വികസന ഫണ്ടിൽ നിന്നും എടുക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിവിധ സഥലങ്ങളിലേയ്ക്ക് പോകുന്നതിന് 5 ദിവസത്തേയ്ക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.

കോവിഡ് കാലയളവിൽ സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ, തന്നെ ഇക്കാലയളവിൽ അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്ന് മന്ത്രി ഓർമ്മപ്പെടുത്തി. പരമാവധി ജീവനക്കാർക്ക് ആശുപത്രി പരിസരത്ത് തന്നെ താമസത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അതിന് കഴിയാതെ വരുന്ന ജീവനക്കാർക്കാണ് യാത്ര സൗക്യരം നൽകുന്നത്.

ENGLISH SUMMARY: excess trav­el fees did­n’t col­lect from health work­ers says health minister

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.