24 April 2024, Wednesday

ഇയര്‍ഫോണിന്റെ അമിത ഉപയോഗം; 18കാരന്റെ കേൾവി ശ‌ക്തി നഷ്ട്ടപ്പെട്ടു

Janayugom Webdesk
May 31, 2023 4:35 pm

ഇയര്‍ഫോണിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 18കാരന്റെ കേൾവി ശ‌ക്തി നഷ്ടപ്പെട്ടു. ഗോരാഖ്പൂര്‍ സ്വദേശി പ്രിന്‍സിനാണ് കേൾവി നഷ്ട്ടപ്പെട്ടത്. പാട്ട് കേൾക്കാനായി മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം പ്രിൻസിനുണ്ടായിരുന്നു. ഇതേ തുടർന്നു ചെവിയില്‍ അണുബാധ ഉണ്ടാവുകയും ചെവിയിൽ നിന്നും വെള്ളമിറങ്ങാൻ തുടങ്ങുകയും ചെയ്‌തു.
രണ്ട് തവണ മാസ്‌റ്റോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആദ്യത്തെ ശസ്ത്ക്രിയ വിജയിച്ചില്ല. മറ്റൊന്ന് കേള്‍വി ശക്തിയെ ഗുരുതരമായി ബാധിച്ചു. തുടർന്ന് ഓസിക്കുലോപ്ലാസ്റ്റിയോടു കൂടിയ മാസ്റ്റോഡെക്ടമി ശസ്ത്രക്രിയ വഴി പ്രിൻസിന് കേൾവി കിട്ടിത്തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. പാട്ടു കേള്‍ക്കാനും ഗെയിം കളിക്കാനുമായി ഇന്നത്തെ കാലത്ത് മണിക്കൂറുകളോളം കുട്ടികള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഇയര്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നതു കൊണ്ട് ചെവിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും ഇത് ഗുരുതരമായ അണിബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും. ക്രമേണ കേൾവിശക്തി കുറയാനും സാധ്യതയുണ്ട്.

Eng­lish Sum­ma­ry; Exces­sive use of ear­phones; The 18-year-old lost his hearing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.