December 3, 2022 Saturday

Related news

December 2, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022
November 29, 2022

മല്‍സ്യം കയറ്റി അയക്കുന്നതിന്റെ മറവില്‍ മദ്യക്കടത്ത്; രണ്ട് പേര്‍ എക്സൈസ് പിടിയില്‍

Janayugom Webdesk
കൊച്ചി
May 7, 2020 3:38 pm

കർണ്ണാടകയിൽ നിന്ന് വൻതോതിൽ മദ്യം കടത്തിയിരുന്ന രണ്ട് പേരെ ആലുവ റേഞ്ച് എക്സൈസ് പിടികൂടി. ചേർത്തല തണ്ണീർമുക്കം പാലക്കവെളി വീട്ടിൽ ജോഷിലാൽ (41/20) ചേർത്തല പുത്തനമ്പലം കരയിൽ കുന്നത്ത പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (41/20) എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ കൈവശത്ത് നിന്ന് കർണ്ണാടകയിൽ മാത്രം ഉപയോഗിക്കാവുന്ന 10 ലിറ്ററോളം മദ്യം കണ്ടെത്തി. മദ്യം കടത്തിയ ഇൻസുലേറ്റർ വാനും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കർണ്ണാടകയിൽ നിന്ന് ഏജന്റ്മാർ വഴി കടത്തികൊണ്ട് വരുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് ഇവിടെ മറിച്ച് വിൽക്കുന്നത് എന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായി എസൈസ് അധികൃതർ അറിയിച്ചു. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മദ്യം എത്തിച്ച് നൽകിയിരുന്നത്. ലോക്ഡൗൺ ആയതിൽ മൽസ്യം കയറ്റി അയക്കുന്നു എന്ന വ്യാജേന രണ്ടു പേർ പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീവിടങ്ങിൽ മദ്യം എത്തിച്ച് നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ എ. എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിലുള്ള ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിനെ ഇത് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.

വ്യത്യസ്ഥത വാഹനങ്ങളിലാണ് ഓരോ പ്രാവശ്യവും ഇരുവരും ബാഗ്ലൂർക്ക് പോകുന്നതിനാൽ ഇവർ മദ്യം കടത്തുന്നത് കണ്ടുപിടിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. ഷാഡോ ടീം അംഗങ്ങളുടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾ ക്കൊടുവിൽ ഇവർ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം ഇറക്കിയശേഷം ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നെടുമ്പാശേരി എയർ പോർട്ടിന് സമീപം വച്ച് ഇവരുടെ വാഹനം പിൻ തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും. വിജയിച്ചില്ല.

ഇവർ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം എത്തിച്ച് നൽകിയത് ആർക്കൊക്കെയാണ് എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരേക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു. കർണ്ണാടകയിൽ മാത്രം വിൽപ്പന നടത്തി വരുന്ന മദ്യം കൈവശം വയ്ക്കുന്നതും കേരളത്തിൽ വിൽപ്പന നടത്തുന്നതും 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ ലഭിക്കുന്നതുമായ കുറ്റമാണ്.  ഇൻസ്പെക്ടർ ടി.കെ.ഗോപിയുടെ നേതൃതത്തിൽ പ്രിവന്റീവ് ഓഫീസർ എം കെ  ഷാജി, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത് കുമാർ , സിവിൽ എക്സൈസ് ഓഫീസർ ഗിരീഷ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.