Web Desk

ന്യൂഡല്‍ഹി

July 25, 2021, 10:11 pm

ഡീസലിന്റെ എക്സൈസ് തീരുവയില്‍ 209 ശതമാനം വര്‍ധനവ്

Janayugom Online

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഡീസലിന്റെ എക്സൈസ് തീരുവയില്‍ 208 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഈ കാലയളവില്‍ പെട്രോളിന്റെ എക്സൈസ് തീരുവയില്‍ 88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ഈ വര്‍ഷം ജൂലൈ ഒന്നിലെ കണക്കു പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് തീരുവ 32.90 ശതമാനമാണ്. 2015ല്‍ ഇത് 17.46 ശതമാനം ആയിരുന്നു.

പെട്രോളിന്റെ എക്സൈസ് തീരുവ ആറുവര്‍ഷത്തിനിടെ ഇരട്ടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ ഡീസലിന്റെ എക്സൈസ് തീരുവയില്‍ 209 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2015 ജൂലൈയില്‍ ഡീസലിന്റെ എക്സൈസ് തീരുവ 10.26 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ആയപ്പോഴേക്കും ഇത് 31.80 ആയി ഉയര്‍ന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 രൂപയ്ക്ക് മുകളിലാണ്. ഡീസല്‍ വില ലിറ്ററിന് 90 മുതല്‍ 98 വരെയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും ഇന്ധനവില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

Eng­lish sum­ma­ry; Excise duty on diesel increased by 209 per cent

You may also like this video;