ഒന്നാം തിയ്യതിയും മദ്യം! ഡ്രൈഡേ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

Posted on January 04, 2020, 10:16 am
7 secs

തിരുവനന്തപുരം: ഒന്നാം തിയ്യതി മാത്രം മദ്യം വിൽക്കുന്നതിനുള്ള വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. അന്തിമ തീരുമാനം മുന്നണിയിൽ ചർച്ചയ്ക്ക് ശേഷം മാത്രമാണ് ഉണ്ടാവുക. ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. മാർച്ചിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെ ഇത്തരം കാര്യങ്ങൾ പരിഗണിക്കൂ എന്ന്  ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.  സംസ്ഥാനത്ത്‌ വിദേശമദ്യവില്‍പ്പനയ്‌ക്കുള്ള ഒന്നാംതീയതിയിലെ വിലക്ക്‌ നീക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.

you may also like this video

Eng­lish summary:excise min­is­ter about dry day in kerala