വാറ്റു പിടിക്കുവാൻ എത്തിയ എക്സൈസ് സംഘത്തിന്റെ തിരച്ചിലിൽ നാടൻ തോക്കിന്റെ തിരകളും വെടിമരുന്നും കാട്ടുമൃഗങ്ങളുടെ കൊമ്പുകളും കണ്ടെത്തി. സേനപതി ആലാട്ട് വീട്ടിൽ ശ്രീകുമാർ (കണ്ണൻ)ന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ടയുടനെ ശ്രീകുമാർ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റു നടക്കുന്നുവെന്ന വിവരം ഇടുക്കി ഇന്റലിജൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉടുമ്പൻചോല സർക്കിൾ പാർട്ടിയും ഇന്റലിജൻസ് പാർട്ടിയും സംയുക്ത സംഘം പരിശോധന നടത്തിയത്.
നാടൻ തോക്കിൽ ഉപയോഗിക്കുന്ന 18 ഈയഗോളങ്ങളും, 100 ഗ്രാം ചെറിയ ഈയഗോളങ്ങളും, വെടിമരുന്നും, തോട്ടക്കുഴൽ തോക്കിൽ ഉപയോഗിക്കുന്ന 3 തിരകളുടെ കാലി കെയ്സുകളും, കാട്ടുമൃഗത്തിന്റേത് എന്നു തോന്നിക്കുന്ന 6 കൊമ്പുകളും പിടികൂടി. കൊമ്പുകൾ പൊന്മുടി ഫോറസ്റ്റ് ഡിവിഷനും ബാക്കി സാമഗ്രികൾ ഉടുമ്പൻചോല പൊലീസിനും കൈമാറി.
ശ്രീകുമാറിന്റെ പേരിൽ കേസെടുത്തു. പ്രിവന്റീവ് ഓഫീസർ ബാലൻ കെ ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എം പി, പ്രിവന്റീവ് ഓഫീസർ കെ എൻ രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കുമാർ എം ആർ, ലിജോ ജോസഫ്, അനൂപ് കെ എസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.