കേരളാ-തമിഴ്നാട് അതിർത്തി മേഖലയിൽ വൻ ചാരായ വേട്ട. ഉടുമ്പൻചോല എക്സൈസ് ഇൻസ്പക്ടർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇടുക്കി മണിയംപെട്ടി ഭാഗത്ത് തമിഴ്നാട് അതിർത്തിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന 1500 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡ്, ഇടുക്കി എക്സൈസ് ഇന്റലിജൻസ് വിഭാഗം എന്നിവരുമായി ചേർന്നാണ് പരിശോധനകൾ നടത്തിയത്.
സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ രാജ്കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ സേവ്യർ പി ഡി, ഉടുമ്പൻചോല റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, പ്രകാശ് ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ, ജോഷി വി ജെ, ജസ്റ്റിൻ പി സി, ബിലേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.