ചാരായം വാറ്റുവാൻ സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോട പിടികൂടി. തങ്കമണി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഇ എച്ച് യൂനിസും സംഘവും ചേർന്ന് തങ്കമണിയിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. ഇടുക്കി തങ്കമണി പാണ്ടിപ്പാറക്കരയിൽ കൊല്ലം കുന്നേൽ വീട്ടിൽ ബാബു (50 ) ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 90 ലിറ്റർ കോടയാണ് കണ്ടെടുത്തത്.
ഇയാളെ പ്രതിയാക്കി അബ്കാരി നിയമമനുസരിച്ച് കേസെടുത്തു. പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യ്തിട്ടില്ല. കോട വേട്ടയില്‍ പ്രിവന്റീവ് ഓഫീസർ യൂനിസ് ഇ എച്ച് സിഇഒ ജഗൻ കുമാർ, റെജി എബ്രാഹം, ഡ്രൈവർ അനിൽ കുമാർ കെ പി എന്നിവരും പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.