29 March 2024, Friday

സേലത്ത് വൻ സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച സ്പിരിറ്റ് ശേഖരം പിടികൂടി, രണ്ട് പേർ പിടിയിൽ

Janayugom Webdesk
August 27, 2021 9:18 am

സേലത്ത് വന്‍ സ്പിരിറ്റ് വേട്ട.കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടുകൂടി . സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.കേരളത്തിലെക്കെത്തിക്കാന്‍ മധ്യപ്രദേശിൽ നിന്നുംമാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി . 

പാലക്കാട് എക്സൈസ് ഇന്‍റലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ സംയുക്ത റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 

തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പക്ടർ പിസി സെന്തിലിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
eng­lish summary;Excise seized spir­it from selem
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.