ചോറ്റുാപറ പാറപുറമ്പോക്കില്‍ നിന്ന് കണ്ടെടുത്ത കോട എക്സൈസ് സംഘം നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 100 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു. ചോറ്റുപാറ എല്‍ഐസി പടി പൂവന്‍പറമ്പില്‍ വീട്ടില്‍ പുരുഷോത്തമന്റെ വീടിന്റെ സമീപമുള്ള പാറ പുറംപോക്കില്‍ നിന്നാണ് പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ച കോട കണ്ടെത്തിയത്.
പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ എന്‍ രാജന്, ഷനേജ്.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.നൗഷാദ് , എം.എസ്.അരുണ്‍, അരുണ്‍ രാജ്, ഷിബു ജോസഫ് , വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എസ്.മായ എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY:Excise team destroys 100 liters of coda recovered from the cliff
You may also like this video