Web Desk

നെടുങ്കണ്ടം

December 24, 2020, 8:41 pm

നെടുങ്കണ്ടം ടൗണില്‍ നിന്ന് എക്‌സൈസ് സംഘം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Janayugom Online
നെടുങ്കണ്ടത്തെ വിവിധ കടകളില്‍ നിന്ന് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍.

ക്രിസ്തുമസ് പുതവത്സരാഘോഷങ്ങളുടെ മുന്നോടിയായി നെടുങ്കണ്ടം ടൗണില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ടൗണിലെ വിവിധ കടകളില്‍ നടത്തിയ പരിശോധനയില്‍ 4.650 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. ഇതിന് 16200 രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 

10 പേരില്‍ നിന്നായി 2000 രൂപ ഫൈന്‍ ഈടാക്കി. പരിശോധനകളില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം.പി.പ്രമോദ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എന്‍. രാജന്‍, പി.ബി. രാജേന്ദ്രന്‍, കെ.ഷനേജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. നൗഷാദ്, എം.എസ്. അരുണ്‍, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:Excise team seizes banned tobac­co prod­ucts from Nedumkan­dam town
You may also like this video