Web Desk

ന്യൂഡല്‍ഹി

April 10, 2020, 11:46 am

കൊറോണ; പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

Janayugom Online

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെ അവശ്യ വസ്തുക്കളുടെ നികുതി ഒഴിവാക്കി. വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, വ്യക്തിഗത സുരക്ഷാ ഉപകണങ്ങള്‍, സര്‍ജിക്കല്‍ മാസ്ക് എന്നിവയുടെ അടിയന്തിര ആവശ്യകത കണക്കിലെടുത്താണ് ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് തീരുവയും സെസും കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. സെപ്തംബര്‍ 30 വരെയാകും ഇളവ് നിലനില്‍ക്കുകയെന്നും ഉടനടി പ്രാബല്യത്തില്‍ വരുമെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

you may also like this video;