വ്‌ളോഗിംഗിൽ വ്യക്തിമുദ്ര പതിപ്പിച്ച് ടെക്കികളായ ദമ്പതികൾ: പണം ഉണ്ടാക്കൽ മാത്രമല്ല ലക്ഷ്യം

Web Desk
Posted on November 23, 2019, 3:37 pm

കണ്മുന്നിൽ കാണുന്ന എന്ത് സബ്ജക്ടും വീഡിയോ വ്ലോഗാക്കി യൂടൂബിലൂടെയും ഫേസ്ബുക്കിലൂടെയും ലോകത്തിന് പരിചയപ്പെടുത്തുന്നവരുടെ കാലമാണ് ഇത്. നിരവധി പേരാണ് വ്‌ളോഗിംഗിലൂടെ തങ്ങളുടെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുനത്. ഐ ടി മേഖലയിൽ പണിയെടുക്കവർക്ക് മറ്റൊന്നിനും സമയം കിട്ടാറില്ല എന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് സോഫ്റ്റ്‌വെയർ എഞ്ചിനീയറും വീഡിയോ വ്ലോഗറുമായ കിരൺ ദീപുവിനെയാണ്. വ്‌ളോഗിംഗിൽ തന്റേതായ വ്യക്തിമുദ്ര ഇതിനോടകം പതിപ്പിച്ച കിരൺ ഇപ്പോൾ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രറ്റിയാണ്.

കിരണിനൊപ്പം എല്ലാത്തിനും ഫുൾ സപ്പോർട്ടുമായി ഭാര്യ നിമിഷയും ഉണ്ട്. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്. കിരണിന്റെ വ്‌ളോഗിംഗ് വിശേഷങ്ങളിലേക്ക്.

എങ്ങനെ അല്ലെങ്കിൽ എന്ത്‌ ഇൻസ്പിറേഷൻ ആണ്‌ വ്ലോഗർ ആകാൻ കാരണം?
സത്യം പറഞ്ഞാൽ 2015 അവസാനത്തോടെയാണ് ഞാൻ വ്ലോഗ്ഗിങ് സ്റ്റാർട്ട്‌ ചെയ്ത് എന്നു പറയാം. 2015 ൽ വിവാഹ ശേഷം ആണു ഞാൻ ചെന്നൈക്കു പോകുന്നത്. അവിടെ കോടമ്പാക്കത്ത് ആയിരിന്നു എന്റെ ഓഫീസ്. തമിഴ് മക്കൾക്ക്‌ സിനിമക്കാരോട് ഉള്ള ആരാധന നമ്മുക്ക് അറിയാവുന്നതാണല്ലോ. അവരിൽ ഭൂരിഭാഗം പേരും തല അജിത്തിന്‍റെ വലിയ ആരാധകർ ആയിരിന്നു. അവർ എനിക്ക് അജിത്തിന്‍റെ കുറെ വീഡിയോസ് ഫോർവേഡ് ചെയ്ത് തരിക ഉണ്ടായി ഒരു ദിവസം ഞാൻ ഞാൻ അതെല്ലാം കുടി എഡിറ്റ്‌ ചെയ്ത് യൂട്യൂബ് ൽ അപ്‌ലോഡ് ചെയ്യുക ഉണ്ടായി.അത് പെട്ടന്നാണ് വൈറൽ ആയത്.  സത്യത്തിൽ അതാണ്‌ തുടക്കം. പിന്നീട് ചെന്നൈയിലെ കുറെ അധികം സ്ഥലങ്ങളെ കുറിച്ച് ഞങ്ങൾ വീഡിയോ ചെയ്ത് തുടങ്ങി. AVM stu­dio, കാഞ്ചീപുരം ടെംപ്ളേ, Mari­na Beach. ഇത്തരം വീഡിയോ കൾക്ക് നല്ല റെസ്പോൺസ് വന്നതോടെ ഞങ്ങൾക്ക് കോൺഫിഡൻസ് ആയി.

വീഡിയോ വ്ലോഗിങ്ങ് തുടങ്ങണം എങ്കിൽ ചിലവ്‌ വളരെ കൂടുതൽ അല്ലേ? ക്യാമറ മൈക്ക്, തുടങ്ങിയവ. തുടക്കത്തിൽ തന്നെ ഇതൊക്ക വാങ്ങിയോ?
ഏയ്, ഒരിക്കലും ഇല്ല. സാധാ യൂട്യൂബർസ്‌നെ പോലെ ഞാനും ആദ്യം വീഡിയോ എടുത്തതും അപ്‌ലോഡ് ചെയ്തതും മൊബൈലിൽ ആയിരിന്നു. പിന്നെ എനിക്ക് ഇതിനോട് ഉള്ള താല്‍പ്പര്യം കണ്ടിട്ട് കല്യാണം കഴിഞ്ഞുള്ള ആദ്യ ബർത്ത്‌ ഡേയ്ക്ക്‌ കാനോൻന്റെ ഒരു ക്യാമറ ഭാര്യ സര്‍പ്രൈസ് ഗിഫ്റ്റ് ആയി നല്‍കി. അത് ഒരു വഴിത്തിരിവായിരുന്നു. ആ ക്യാമറ ഉപയോഗിച്ച് ഏകദേശം 200 ഓളം വീഡിയോ നിര്‍മിക്കുക ഉണ്ടായി.

യൂട്യൂബിൽ നിന്നും എത്ര രൂപ കിട്ടുന്നു ഉണ്ട്?
യൂട്യൂബ് ന്റെ പോളിസി അനുസരിച്ചു വരുമാനം പറയാൻ പാടില്ല എന്നാണ് എന്നാലും പറയാം. സത്യം പറഞ്ഞാൽ എനിക്ക് വളരെ കുറച്ചു എമൗണ്ട് മാത്രമേ കിട്ടിയിട്ട് ഉഉള്ളു. വേണമെകിൽ കറന്റ്‌ ചാർജും ഇന്റർനെറ്റ്‌ ബില്ലും കെട്ടാൻ ഉള്ള പൈസ കൃത്യമായി പറഞ്ഞാൽ മുന്ന് വർഷം കൊണ്ട് 550 ഡോളർ കിട്ടിക്കാണും (മുന്ന് വർഷം കൊണ്ട്) പക്ഷേ എന്റെ നേട്ടം മറ്റൊന്നാണെന്നാണ്‌ എനിക്ക് തോന്നുന്നത്.

എന്താണ്‌ ആ നേട്ടം?
ഈ യൂട്യൂബ് ചാനൽ മൂലം ഉണ്ടായത് സുഹൃത്തുക്കള്‍ ആണു എന്നു ഞാൻ വിശ്വസിക്കുന്നു. ഞാന്‍ ചെന്നൈ യിൽ വച്ചാണ് ഒരു സിനിമ യുടെ പ്രിവ്യു കാണുന്നത്. ഞങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് ആ സിനിമയുടെ പ്രൊഡ്യൂസർ ആണു ഞങ്ങളെ ഇന്‍വൈറ്റ് ചെയ്യുന്നത്. അതോടപ്പം സന്തോഷം ഉള്ള മറ്റൊരു കാര്യം കുടി പങ്കു വായിക്കാം. ഞാൻ മേരി കുട്ടി എന്ന സിനിമയിൽ തുടക്കത്തിൽ ഞങ്ങൾക്ക് താങ്ക്സ് പറയുന്നുണ്ട് ടൈറ്റിൽ കാർഡിൽ. ആ സിനിമയിൽ ചെന്നൈയുടെ ഒരു നാല് സെക്കന്‍റ് കാണിക്കുന്നുണ്ട്. ആ സിനിമയ്ക്കു വേണ്ടി ഞങ്ങൾ ആണു അത് ഷൂട്ട്‌ ചെയ്തത്. പിന്നീട് ഇപ്പോൾ തിരുവനപുരത്തു വന്നതിനു ശേഷം ഒരു സിനിമ യുടെ പൂജ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞു. IAS കാർ ഉൾപ്പെടെ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞു. യൂട്യൂബ് ചാനൽ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

അപ്പോൾ സിനിമയെ കുറിച്ച് ആണോ വ്ലോഗ് ചെയ്യുന്നത്?
വ്ലോഗ്ഗിൽ ഞാൻ കുടുതലും പ്രാധാന്യം കൊടുക്കുന്നത് സബ്ജക്ടിന് ആണു. എന്നെ ആ സബ്ജെക്ട് ഏതെങ്കിലും തരത്തിൽ Inspire ചെയ്യിക്കുകയോ Excite ചെയ്യിക്കുകയോ വേണം, അത്തരത്തിൽ ഉള്ള സബ്ജെക്ടുകൾ ആണു മെയിൻ ആയി ചെയ്യുന്നതു. കഴിഞ്ഞ തവണ ബാലരാമപുരം പോയപ്പോ ബാലരാമപുരം കൈത്തറിയെ കുറിച്ച് ബ്ലോഗ് ചെയ്തു. കുട്ടനാട്ടിൽ പോയപ്പോൾ ഷാപ്പിനെ കുറിച്ച്. പലപ്പോഴും സബ്ജക്ടിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്.

Techie ആണ്, കുടുംബനാഥനായ ഭർത്താവ് ആണ്, അച്ഛൻ ആണ്… ഇതിനു എല്ലാം കുടി ടൈം എങ്ങനെ മാനേജ് ചെയ്യാൻ പറ്റുന്നു?
സത്യം പറഞ്ഞാൽ ഞാൻ ഒരു വർഷം 100 സബ്ജക്ട് ചെയ്യുന്നുവെങ്കിലും എങ്കില്‍ 50 എണ്ണം മാത്രം ഷൂട്ടു ചെയ്യാനെ പറ്റൂ അതിൽ തന്നെ 25 എണ്ണം മാത്രമേ എഡിറ്റ്‌ ചെയ്ത് ഇറക്കാൻ ഉള്ള ടൈം കിട്ടുക ഉള്ളു. സത്യത്തിൽ ഇതാണ് സംഭവിക്കുന്നത്. പക്ഷെ ഇങ്ങനെ തന്നെ ചെയ്യുന്നതാണ് സന്തോഷം.

ഫുൾ ടൈം ഒരു Youtube വ്ലോഗർ ആകാൻ പ്ലാൻ ഉണ്ടോ?
ഇല്ല ഒരിക്കലും ഇല്ല. ഇപ്പോൾ ഞാൻ ഇത് ഹോബി അയി ആണു ചെയ്യുന്നത്. ഫുൾ ടൈം ആകുംവോൾ അതിനു ഒരു ബിസിനസ് ലേയര്‍ വരും, അതിനോട് താല്‍പര്യം ഇല്ല.

Nikkis Civ­il Ser­vice Acad­e­my എന്ന മറ്റൊരു ചാനൽ കുടി ഉണ്ട് അല്ലെ?
അത് Start ചെയ്യിതിട്ടെ ഉള്ളു എങ്കിലും അതിനെ കുറിച്ചും സംസാരിച്ചേ മതിയാകു. കാരണം അവസാനം നമ്മൾ ഈ സൊസൈറ്റിക്ക് എന്ത് തിരിച്ചു കൊടുത്തു എന്നൊരു ചോദ്യം വരും. ഇന്ന് പല എഡ്യൂക്കേഷൻ ആപ്പ് കൾ ഉണ്ട്, പലതും സാധാരണ കാരന് താങ്ങുവാൻ പറ്റുന്ന ഒരു ഫീസ് അല്ല. ഒരു സാധാരണ കുടുബത്തിലെ ഒരു കുട്ടിക്ക് ഏതെങ്കിലും ഒരു നല്ല ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ പോയി പഠിക്കണം എങ്കിൽ ഒരു വർഷത്തേക്ക് തന്നെ ഒരു ലക്ഷത്തിൽ അധികം രൂപ ആകും.

പലപ്പോഴും സാധാരണക്കാരായ ഇത്തരം കുട്ടികൾ അവരുടെ സ്വപ്നങ്ങൾ കുഴിച്ചു മൂടാറാണ് പതിവ്. പ്രധാനമായും അത്തരം കുട്ടികൾക്ക് യൂട്യൂബ് വഴി ഫ്രീ ക്ലാസുകള്‍ എടുക്കക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2020-ഓടെ ഈ ചാനലില്‍ ഡെയിലി വീഡിയോ അപ്ളോഡ് ചെയ്യാൻ ആണ് പ്ലാൻ. നിമിഷ തന്നെയാണ് ഇതിന്റെ ക്യാമറയും എഡിറ്റിംഗും കണ്ടൻറ് പ്രൊഡ്യൂസറും എല്ലാം. ഇത് പ്രധാനമായും ഇംഗ്ലീഷിൽ ആണ് അത് കൊണ്ട് തന്നെ ഇന്ത്യയിൽ ഉള്ള എല്ലാവര്ക്കും ഇത് കൊണ്ട് ഉള്ള പ്രയോജനം കിട്ടും എന്ന് ഞങ്ങൾ കരുതുന്നു. ഇതുവരെ ഞങ്ങൾ ചെയ്ത വീഡിയോ നോക്കിയാൽ ഉള്ളടക്കത്തെക്കുറിച്ച് ഒരു നല്ല ഐഡിയ കിട്ടും.

തയാറാക്കിയത്
ജിഷ ബാബു