Web Desk

മുംബൈ

July 11, 2021, 2:05 pm

മാതാവിനെ കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത് കഴിച്ച യുവാവിന് വധശിക്ഷ

Janayugom Online

മാതാവിനെ ​കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത്​​ കഴിച്ച 35കാരന്​ കൊലക്കയര്‍. മഹാരാഷ്​ട്രയിലെ കോ​ലാപൂരിലെ കോടതിയാണ്​ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന്​ വിധി എഴുതി മകന്​ വധശിക്ഷ​ വിധിച്ചത്​.

കോലാപൂര്‍ അഡീഷനല്‍ സെഷന്‍സ്​ ജഡ്​ജി മഹേഷ്​ കൃഷ്​ണജിയാണ്​ തൊഴിലാളിയായ സുനില്‍ രാമ കുഛ്​കൊറാവിയെ മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്​. സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതായി ജഡ്ജി നിരീക്ഷിച്ചു. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പെശാചിക കൃത്യത്തിന്​ ശേഷവും പ്രതിയുടെ പെരുമാറ്റത്തില്‍ നിന്ന് മാനസാന്തരമോ പശ്ചാത്താപമോ പ്രകടമായില്ലെന്നും കോടതി നിരീക്ഷിച്ചു. ‘ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാന്‍ കഴിയില്ല. മദ്യാസക്തി കാരണമാണ്​ അയാള്‍ കുറ്റം ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവന്‍ ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്​’ ‑കോടതി പ്രസ്താവിച്ചു.

2017 ആഗസ്റ്റിലാണ്​ കേസിനാസ്​പദമായ സംഭവം. അയല്‍പക്കത്തുള്ള ഒരു കുട്ടിയാണ്​ അമ്മയുടെ മൃതദേഹത്തിന്​ സമീപം പ്രതി നില്‍ക്കുന്നത്​ കണ്ടത്​. കുട്ടി കരഞ്ഞതോടെ ആളുകള്‍ പൊലീസിനെ വിളക്കുകയായിരുന്നു.

സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ രക്​തത്തില്‍ കുളിച്ച്‌​ കിടക്കുന്ന മാതാവിന്‍റെ മൃതശരീരമാണ്​ കണ്ടത്​. ചില അവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയില്‍ വെച്ചപ്പോള്‍ മറ്റ്​ ചില അവയവങ്ങള്‍ ഒരു എണ്ണപാത്രത്തിലാണ്​ കാണപ്പെട്ടത്​. അക്രമാസക്തരായ ജനങ്ങളുടെ ഇടയില്‍ നിന്ന്​ പ്രയാസപ്പെട്ടാണ്​ പൊലീസ്​ പ്രതിയെ പിടികൂടി അറസ്റ്റ്​ ചെയ്​തത്​.

മദ്യത്തിന്​ അടിമയായ പ്രതി സുനില്‍ നിരന്തരം മര്‍ദിച്ചതിനെ തുടര്‍ന്ന്​ ഭാര്യ ഉപേക്ഷിച്ച്‌​ പോയിരുന്നു. വീട്ടു ചെലവുകള്‍ നടത്തിയിരുന്ന മാതാവിന്‍റെ പെന്‍ഷന്‍ തുക മദ്യപിക്കാനായി തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കാറുണ്ടായിരുന്നു.

സാക്ഷികള്‍ ഇല്ലാത്തിനാല്‍ സാഹചര്യ തെളിവുകളുടെ അടിസ്​ഥാനത്തിലായിരുന്നു കേസ്​. കൊലപാതകത്തിന്​ മുമ്ബ്​ പ്രതി മാതാവുമായി വഴക്കിട്ടിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രതിയുടെ അടുത്ത്​ നിന്ന്​ കണ്ടെത്തി. സുനിലിന്‍റെ വസ്​ത്രത്തില്‍ കണ്ട രക്​തക്കറ മാതാവി​ന്‍റെ രക്​തവുമായി സാമ്യമുള്ളതായി കണ്ടെത്തി.

Eng­lish sum­ma­ry; Exe­cu­tion of a young man who killed his moth­er and muti­lat­ed his organs

You may also like this video;