23 April 2024, Tuesday

Related news

April 4, 2024
January 19, 2024
January 1, 2024
September 28, 2023
August 7, 2023
June 16, 2023
June 10, 2023
January 6, 2023
December 16, 2022
October 11, 2022

ജപ്പാനില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി

Janayugom Webdesk
ടോക്യോ
December 21, 2021 10:38 pm

രണ്ട് വര്‍ഷത്തിന് ശേഷം ജപ്പാനില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി. മൂന്ന് തടവുകാരെ തൂക്കിലേറ്റിയെന്ന് കൊയ്ഡോ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വധശിക്ഷയാണിത്. എന്നാല്‍ വധശിക്ഷ നടപ്പാക്കിയെന്ന വാർത്ത ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി സീജി കിഹാര നിഷേധിച്ചു. വധശിക്ഷ നടപ്പാക്കണോ വേണ്ടയോ എന്നത് ജപ്പാനിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്ന് സീജി കിഹാര വ്യക്തമാക്കി. 2019 ഡിസംബറിലാണ് ജപ്പാനിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

2003ൽ ഫുകുവോക്കയിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചൈനീസ് പൗരനെയാണ് അവസാനമായി തൂക്കിലേറ്റിയത്. വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് വീണ്ടും ജപ്പാനില്‍ വധശിക്ഷ നടപ്പാക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നൂറിലധികം തടവുകാരാണ് ജപ്പാനിലെ ജയിലില്‍ കഴിയുന്നത്. 2018ല്‍ മൂന്ന് പേരെയും 2019ല്‍ 15 പേരെയും തൂക്കിലേറ്റിയിരുന്നു.

eng­lish sum­ma­ry; Exe­cu­tion resumed in Japan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.