June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വ്യായാമം ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണ ശീലങ്ങൾ അറിഞ്ഞിരിക്കാം

By Janayugom Webdesk
January 28, 2020

ആരോഗ്യമുള്ള ശരീരമാണ് ഒരു വ്യക്തിക്ക് വളരെ അത്യാവശ്യം. ജീവിത ശൈലീ രോഗങ്ങൾ കൂടുന്നതിനാൽ തന്നെ ഇന്ന് ഏറെ പേരും ഡയറ്റ് ചെയ്യുന്നവരോ, ജിമ്മിൽ പോകുന്നവരോ, ഇതൊന്നുമല്ലെങ്കിൽ ചെറിയ ചെറിയ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യുന്നവരോ ആയിരിക്കും. എന്നാൽ പലർക്കും എങ്ങനെയാണ് ഭക്ഷണ ക്രമീകരണം നടത്തേണ്ടത് എന്ന കാര്യത്തിൽ സംശയമാണ്.

വെറും വയറ്റിൽ വ്യായാമം ചെയ്താൽ പെട്ടന്നു തന്നെ തടി കുറയും എന്ന് കരുതിയെങ്കിൽ തെറ്റി. വ്യായാമത്തിന് മുമ്പും ശേഷവും കൃത്യമായ രീതിയിൽ ഭക്ഷണം കഴിച്ചാൽ മാത്രമേ വ്യായാമം ചെയ്യുന്നതിന് കൃത്യമായ ഫലമുണ്ടാവുകയുള്ളൂ. അതുപോലെതന്നം പുലർച്ചസമയത്ത് വ്യായാമം ചെയ്താൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂ എന്ന് കരുതിയെങ്കിൽ തെറ്റി. ഏത് സമയത്ത് ചെയ്താലും ഗുണം നൽകും എന്നാൽ ചുരുങ്ങിയത് ആഴ്ചയിൽ മൂന്ന് മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യണമെന്ന് മാത്രം. വ്യായാമം ചെയ്യുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും. വെള്ളവും ജ്യൂസും കുടിക്കുന്നത് വളരെ നല്ലതാണ്.

ജിമ്മിൽ പോവുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഒരു ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളിലെ ഉത്സാഹത്തെ വർദ്ധിപ്പിക്കുന്നു. അൽപം ഗ്ലൂക്കോസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ വ്യായാമത്തിന് തൊട്ട് മുൻപ് ഒരിക്കലും ഭക്ഷണം കഴിക്കരുത്. ഭാരം കുറക്കാനാണ് നിങ്ങൾ വ്യായാമം ചെയ്യുന്നത് എന്നുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. എന്നാൽ ഫിറ്റ്നസിന് വേണ്ടിയാണ് വ്യായാമം എന്നുണ്ടെങ്കിൽ കാർബ്സ് ഉൾപ്പെടുത്താവുന്നതാണ്. ചപ്പാത്തി, അരിയാഹാരം, ബ്രെഡ് എന്നിവയെല്ലാം കഴിക്കണം. മുട്ട, കടല, നട്സ്, പഴങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ ഭാരം കുറക്കുന്നതിനും അമിതവണ്ണത്തെ തടയുന്നതിനും ഫിറ്റ്നസിനും സഹായിക്കുന്നുണ്ട്.നല്ല സമൃദ്ധമായ ഭക്ഷണമാണ് വർക്കൗട്ടിന് മുൻപ് കഴിക്കുന്നതെങ്കിൽ ചുരുങ്ങിയത് രണ്ട് മണിക്കൂർ കഴിഞ്ഞെ വ്യായാമം ചെയ്യാവൂ. ഇനി ലഘുഭക്ഷണമാണെങ്കിൽ അരമണിക്കൂറിന് ശേഷം വർക്കൗട്ട് ചെയ്യാം.

വ്യായാമത്തിന് മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ

.പാലും ഏത്തപ്പഴവും വ്യായാമത്തിന് മുൻപ് കഴിക്കാവുന്ന ലഘുഭക്ഷണമാണ്. ദിവസം മുഴുവൻ ശരീരത്തിന് ഊർജം നിലനിർത്താൻ ഇത് സഹായിക്കുന്നു.

. ഓട്സ് കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളമായി ഫൈബർ ലഭിക്കുന്നു. ഊർജ നില കൃത്യമായി നിലനിർത്താൻ ഫൈബർ അത്യാവശ്യമാണ്.

.ഫ്രൂട്ട് സാലഡ് അരമണിക്കൂർ മുൻപ് കഴിക്കുന്നത് ശരീരത്തിൽ ഗ്ലൂക്കോസിന്റെ നില കൃത്?മായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

വ്യായാമത്തിന് ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങൾ

.ഗ്രിൽഡ് ചിക്കൻ വർക്കൗട്ടിനു ശേഷം കഴിക്കുന്നത് ഏറെ നല്ലതാണ്.

.പച്ചക്കറികളും മുട്ടയുടെ വെള്ളക്കരുവും കഴിക്കാം.
.ഡ്രൈഫ്രൂട്ടസ് കഴിക്കുന്നത് സസ്യാഹാരം മാത്രം കഴിക്കുകയും വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നവർക്ക് ഗുണം ചെയ്യും.

Eng­lish Sum­ma­ry: Exer­cise and dietary adjustments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.