20 April 2024, Saturday

നാവികശക്തിയുടെ വിളംബരമായി അഭ്യാസ പ്രകടനങ്ങൾ

Janayugom Webdesk
കൊച്ചി
December 4, 2022 10:49 pm

നാവികസേനയുടെ കരുത്ത് വിളിച്ചോതി ദക്ഷിണമേഖല നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചകാരിൽ ആകാംക്ഷയും ആവേശവും നിറച്ചു. ഇന്ത്യൻ നാവിക സേനാദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണമേഖല നാവിക സേന സംഘടിപ്പിച്ച നേവി ഷോയിലാണ് അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്. എറണാകുളം രാജേന്ദ്രമൈതാനിക്ക് മുന്നിലുള്ള കായലിലും ആകാശത്തുമായി അരങ്ങേറിയ ശക്തിപ്രകടനം കാണാൻ നിരവധി ആളുകളാണെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിലാണ് നാവികസേന തങ്ങളുടെ കാര്യശേഷി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളായി നടന്ന നാവികസേനാ വാരാചരണത്തിന്റെ ഭാഗമായാണ് നേവി ഷോ സംഘടിപ്പിച്ചത്.

ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ പോർ വിമാനങ്ങളും അന്തർവാഹിനി കപ്പലുകളുമെല്ലാം ഒരുപോലെ ആകാശത്തും വെള്ളത്തിലും തങ്ങളുടെ കരുത്ത് വിളിച്ചോതി അഭ്യാസങ്ങളുമായി അണിനിരന്നു. സൈനിക ഓപ്പറേഷനുകളുടെ ഭാഗമായി കരയിലും വെള്ളത്തിലുമുള്ള നീക്കങ്ങളും രക്ഷാപ്രവർത്തന രീതികളും കാണികൾക്കായി നാവികർ അവതരിപ്പിച്ചു. 

ആകാശമാർഗം വേഗത്തിലെത്തി നൂറലധികം അടി താഴ്ച്ചയിലേയ്ക്ക് റോപ്പ് വഴി അതിവേഗം ഊർന്നിറങ്ങുന്ന രീതി കാണികൾ കൈയടികളോടെയാണ് കണ്ടത്. കടൽക്കൊള്ളക്കാരെ നേരിടുന്ന രീതിയും നാവികർ അവതരിപ്പിച്ചു. കപ്പലിൽ ഹെലികോപ്റ്റർ പറന്നിറങ്ങുന്നതും സഞ്ചരിക്കുന്ന കപ്പലിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയരുന്നതുമെല്ലാം കാണികളിൽ ആവേശമുയർത്തി. 

Eng­lish Summary:Exercise demon­stra­tions as a dec­la­ra­tion of naval power
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.