എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ ആരംഭിച്ചു

Web Desk
Posted on March 18, 2018, 3:51 pm

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ ആരംഭിച്ചു. എക്‌സിബിഷന്‍ ട്രേഡ് ഫെയറുകള്‍ ജനത്തിന് അറിവ് പകര്‍ന്നു നല്‍കുന്നവയായിരിക്കണമെന്ന് ഒആര്‍ കേളു എംഎല്‍എ വള്ളിയൂര്‍ക്കാവ് മഹോത്സവത്തോടുബന്ധിച്ച് നടക്കുന്ന എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 വരെയാണ് ട്രേഡ് ഫെയര്‍ നടക്കുക.
ഉത്സവത്തിന് അവേശം നല്‍കുന്നതോടൊപ്പം വിജ്ഞാനപ്രദവുമാവണം ഉത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ട്രേഡ് ഫെയറുകളെന്ന് എംഎല്‍എ പറഞ്ഞു.

ക്ഷേത്രംട്രസ്റ്റി ഏച്ചോം ഗോപി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് പട്ടയന്‍, സെക്രട്ടറി മനോജ് പട്ടേട്ട്, കെവി മോഹനന്‍, കമ്മനമോഹനന്‍, യു പവിത്രന്‍, രേഷ്മ പവിത്രന്‍, മാതൃസമിതി പ്രസിഡന്റ് ഇവി വനജാക്ഷി, പ്രോഗ്രാം കോഓഡിനേറ്റര്‍ മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തുള്‍പ്പെടെ 200 ലധികം സ്റ്റാളുകള്‍ ട്രേഡ് ഫെയറില്‍ ഒരുങ്ങി കഴിഞ്ഞു. ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കും