Web Desk

തിരുവനന്തപുരം

November 19, 2020, 12:53 pm

ജവാൻ സുരക്ഷിതമെന്ന് എക്സൈസ്; സർക്കാർ റമ്മിനെതിരെ മദ്യലോബിയുടെ പ്രചരണമെന്ന് ആരോപണം

Janayugom Online

ജവാൻ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സും എക്സൈസ് കമ്മീഷണറും വ്യക്തമാക്കി. ആൽക്കഹോളിന്റെ വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മദ്യം മാത്രമാണ് പിൻവലിച്ചതെന്നും ജവാൻ കഴിച്ചതിന്റെ പേരിൽ ഗുരുതരാവസ്ഥയിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

സർക്കാർ സ്ഥാപനമായി ട്രാവൻകൂർ ഷുഗേഴ്സ് പുറത്തിറക്കുന്ന ജവാൻ ബ്രാൻഡ് റമ്മിൻറെ മൂന്ന് ബാച്ചുകളുടെ വിൽപ്പന മരവിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ ഉത്തരവാണ് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ജവാൻ റമ്മിൽ ഈഥൈൽ ആൽക്കഹോളൻറെ അളവ് 42.86 ആണ്.

എന്നാൽ ജൂലൈ മാസത്തിൽ നിർമ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളിൽ വീര്യം 39 ശതമാനമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഈ മൂന്ന് ബാച്ചിലെ മദ്യം വിൽക്കരുതെന്നാണ് എക്സൈസ് ഉത്തരവ്.

Eng­lish sum­ma­ry; exise says jawan safe

You may also like this video;