Web Desk

കൊച്ചി

January 14, 2021, 9:22 pm

ഡോളർ കടത്ത് കേസിൽ പ്രവാസി വ്യവസായിയെ ചോദ്യം ചെയ്തു

Janayugom Online

ഡോളർ കടത്ത് കേസിൽ വിദേശ മലയാളി വ്യവസായി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു. മസ്ക്കറ്റിൽ ഇയാൾ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്. നേരത്തേ തന്നെ വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 

ഡോളർ കടത്തുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളർ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരൺ തിരുവനന്തപുരത്ത് വർഷങ്ങളായി സ്ഥിര താമസക്കാരനാണ്. വിദേശത്ത് ഇയാൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 

ENGLISH SUMMARY:Expatriate busi­ness­man ques­tioned in dol­lar smug­gling case
You may also like video