25 April 2024, Thursday

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സിഇഒ

Janayugom Webdesk
തിരുവനന്തപുരം
December 3, 2021 7:57 pm

‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ക്ഷേമ നിധി ആനുകൂല്യങ്ങൾക്ക് ബോർഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓൺലൈനായി www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള നിർദ്ദിഷ്ട അപേക്ഷ ഫാറം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായും അപേക്ഷിക്കാം. വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുകയോ ക്ഷേമനിധി ഓഫീസുമായി ഫോൺ മുഖേനയോ ഇമെയിൽ വഴിയോ ബന്ധപ്പെടുകയോ വേണമെന്നും അറിയിപ്പിൽ പറയുന്നു.

eng­lish sum­ma­ry; Expa­tri­ate Wel­fare Fund: CEO says don’t be fooled by fake news

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.