കോവിഡ് രോഗബാധമൂലമുണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടമാകുകയും നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാതെ വരികയും ചെയ്ത പ്രവാസിയ്ക്ക് കൈത്താങ്ങായി നവയുഗം. രോഗശയ്യയിലും കൈവിട്ട സ്പോണ്‍സറുടെ ക്രൂരതയില്‍ നിന്നാണ് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ നിസാമുദ്ദീനിന് തുണയായത്.
കൊല്ലം കാവൽപ്പുഴ സ്വദേശി നിസ്സാമുദ്ദീന്‍ സൗദി അറേബ്യയിലെ റിയാദിൽ ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
സ്പോൺസർ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ലെങ്കിലും കുടുംബത്തെ ഓര്‍ത്ത് ജോലിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു നിസ്സാമുദ്ദീന്‍. ഇതിനിടയില്‍ കോവിഡ് ബാധിതനാകുകയും ചെയ്തു. രോഗ ബാധിതനായതിനുപിന്നാലെ യാതൊരു ദാക്ഷിണ്യവും കൂടാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കൂടി ചെയ്തതോടെ നിസ്സാമുദ്ദീന്റെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുകയും ചെയ്തു.
രോഗാവസ്ഥയിലും അവിടെ കിട്ടുന്ന ചെറിയ ജോലികളിലൂടെ തുച്ഛമായ വരുമാനം കണ്ടെത്തി ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു നിസ്സാമുദ്ദീന്‍.
ഇക്കാമ പുതുക്കാനോ, എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയിൽ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. വരുമാനം നിലച്ചതോടെ നാട്ടിൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടുതൽ കഷ്ടത്തിലായി. നിസാമുദ്ദീന്റെ സൗദിയിലെ അവസ്ഥ വീട്ടുകാർ പറഞ്ഞപ്പോൾ, അവരുടെ വാർഡ് കൗൺസിലർ ആയ മെഹർ നിസ്സ, പൊതുപ്രവർത്തകനായ മുരുകന്റെ സഹായത്തോടെ, അൽഹസ്സയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തനായ സിയാദ് പള്ളിമുക്കുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. തുടർന്ന് നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നിസാമുദ്ദീനുമായി ഫോണിൽ സംസാരിയ്ക്കുകയും അൽഹസ്സയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ട് വരികയും ചെയ്തു. നവയുഗം ഷുഖൈയ്ഖ് യൂണീറ്റ് ജോയിൻ സെക്രട്ടറി ഷാജി പുള്ളിയുടെ കൂടെ നിസാമുദ്ദീന് താമസ സൗകര്യവും ഒരുക്കി. നവയുഗം ജീവകാരുണ്യപ്രവർത്തകർ നിസാമുദ്ദീന്റെ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അവർ ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറായില്ല. തുടർന്ന് സിയാദ് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിസാമുദ്ദീന് ഔട്ട്പാസ്സ് നേടുകയും, സാമൂഹ്യപ്രവർത്തകനായ മണിമാർത്താണ്ഡത്തിന്റെ സഹായത്തോടു കൂടി ജവാസാത്തുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് നേടുകയും ചെയ്തു.
നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി പുള്ളി, നസീർ, ബീനീഷ്, സലിം എന്നിവർ ചേര്‍ന്നാണ് നിസാമുദ്ദീന് ടിക്കറ്റ് എടുത്തു കൊടുത്തത്. നിയമനടപടികൾ പൂർത്തിയാക്കി തന്നെ സഹായിച്ച നവയുഗം ജിവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നിസാമുദ്ദീൻ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.
English Summary: Expatriate who lost his job after being infected covid; Navayugam helps a young man who is trapped in a foreign land
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.