18 April 2024, Thursday

Related news

March 2, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023
September 6, 2023
September 1, 2023

വികസന മുന്നേറ്റത്തിൽ പ്രവാസികളെ പങ്കാളികളാക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 23, 2022 6:44 pm

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രവാസികളെ പങ്കാളികളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നോർക്ക ആസ്ഥാനത്ത് പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾ കേരളത്തിന് നൽകിയ സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. പ്രവാസി കുടുംബാംഗങ്ങളുടെ സാമൂഹ്യ,ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടതും തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടേണ്ടതും പ്രധാനമാണ്. സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ പ്രവാസികൾക്ക് അഭിപ്രായം പറയാനുള്ള ഏറ്റവും മികച്ച ഔദ്യോഗിക വേദിയായി ലോക കേരള സഭയെ മാറ്റിയെടുക്കാനായത് കേരളത്തിന്റെ അഭിമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ കേരളത്തിന് പുറത്തു വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ഭാഗമായി നിരവധി പ്രതിഭകളുടെയും വിദഗ്ധരുടെയും പണ്ഡിതരുടെയും സഹായം വിവിധ പ്രശ്നങ്ങളിൽ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡിന് ശേഷം ലോകത്തെ തൊഴിൽമേഖലയിലുണ്ടായ പുതിയ ക്രമം ഉപയോഗപ്പെടുത്താൻ പ്രവാസികൾ പ്രത്യേക താല്പര്യം കാണിക്കണം. പരമ്പരാഗത കുടിയേറ്റ മേഖലകളിൽ പുതിയ സാധ്യതകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ മികച്ച നൈപുണ്യ വികസനമുണ്ടാകണം. ഇതിനായി കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകണം. തൊഴിൽ സാധ്യതയുള്ള പുതുതലമുറ കോഴ്സുകളിൽ യുവതയ്ക്കു പരിശീലനം നൽകണം. ഇക്കാര്യത്തിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പോലെയുള്ള ലോക വേദികളിൽ കേരള മാതൃക ചർച്ചയായിട്ടുണ്ട്.

പ്രവാസികൾക്കു നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് വ്യവസായ നയങ്ങളിലും ചട്ടങ്ങളിലും അനിവാര്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 10 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസം ഇതിനകം ഒഴിവാക്കാനായിട്ടുണ്ട്. ലൈസൻസ്, മറ്റ് സാങ്കേതിക അനുമതികൾ തുടങ്ങിയവ ഇല്ലാതെ തന്നെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നാലു ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്താനായത് നേട്ടമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ സഹായം നൽകുന്നതിന് നിയമസഹായ സെൽ രൂപീകരിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങൾ ബാധിച്ച പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം പദ്ധതി വഴിയുള്ള സഹായം ആശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് പി ഡി രാജൻ അധ്യക്ഷനായി.

Eng­lish summary;Expatriates will be involved in devel­op­ment: CM

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.