March 26, 2023 Sunday

Related news

December 21, 2022
July 3, 2022
April 23, 2022
April 13, 2022
March 26, 2022
February 18, 2022
February 4, 2022
February 3, 2022
January 20, 2022
January 20, 2022

നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലെത്തും; ആദ്യഘട്ടത്തിലെത്തുക 13 നഗരങ്ങളില്‍

Janayugom Webdesk
ഡല്‍ഹി
May 6, 2020 10:03 am

വിദേശത്ത് നിന്ന് നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലെത്തും. ആദ്യഘട്ടത്തില്‍ രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് പ്രവാസികളെ തിരിച്ചെത്തിക്കുക. കേരളത്തിലേയ്ക്കുള്ള സര്‍വ്വീസിന്റെ ചുമതല എയര്‍ ഇന്ത്യ എക്സ്പ്രസിനാണ്.

മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. ആദ്യ ആഴ്ച ഗള്‍ഫിലെ ആറു രാജ്യങ്ങളിലേയ്ക്ക് സര്‍വ്വീസുകള്‍ ഉണ്ട്.

ബ്രിട്ടണ്‍, അമേരിക്ക, എന്നിവടങ്ങളിലേയ്ക്ക് ആറ് സര്‍വ്വീസുകള്‍ ഉണ്ട്. മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ്, തുടങ്ങിയ ഇടങ്ങളിലുള്ളവരെയും തിരികെ എത്തിക്കും.

Eng­lish Sum­ma­ry: Expa­tri­ates will return to India.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.