March 23, 2023 Thursday

പ്രവാസികളുടെ പണമയ്ക്കല്‍ 23 ശതമാനം കുറയും

Janayugom Webdesk
വാഷിങ്ടണ്‍:
April 23, 2020 9:54 pm

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലില്‍ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവര്‍ഷം 83 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത്. ഈ വര്‍ഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാകുന്നത്. സാമ്പത്തികമാന്ദ്യം നേരിടുന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാല്‍ ഈ വര്‍ഷത്തെ വിദേശപണത്തിന്റെ വരവില്‍ വിവിധ രാജ്യങ്ങള്‍ക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക.

കഴിഞ്ഞവര്‍ഷത്തെ 22.5 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 17 ബില്യണ്‍ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങളിലേക്കെത്തുന്ന വിദേശപണത്തിലും 14 മുതല്‍ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ENGLISH SUMMARY: Expa­tri­a­tion pay­ments are down 23 percent

YOU WILL ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.