കോവിഡ് ഡിസ്ചാര്‍ജ് പോളിസി മാറ്റണം; രോഗമുക്തരായോ എന്നറിയാന്‍ പരിശോധന വേണ്ടെന്ന് സർക്കാർ നിയമിച്ച സമിതി

Web Desk

തിരുവനന്തപുരം

Posted on October 18, 2020, 1:43 pm

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാർജിനായി വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാർശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളിൽ തങ്ങാനുള്ള നിർദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.

രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് കോവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നത്. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തിൽ ലക്ഷണങ്ങൾ മാറുന്ന മുറയ്ക്ക് ഡിസ്ചാർജ്. ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങൾ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാൽ രോഗം പടർത്താനുളള സാധ്യത തീരെ ഇല്ല.

അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്. ഒരു ദിവസം അയ്യായിരത്തിനു മുകളിൽ പേർക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിർദേശം.

Eng­lish sum­ma­ry;  expert com­mit­tee says ker­ala should change covid dis­charge

You may also like this video;