സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാ മുന്നേറ്റങ്ങൾ പഠിക്കാൻ ഡൽഹിയിൽ നിന്നുള്ള രണ്ടാംഘട്ടം വിദഗ്ദസംഘം തിരുവനന്തപുരത്തെത്തി. ഡൽഹി വിദ്യാഭ്യാസ വകുപ്പിൻ കീഴിലുള്ള 25 അംഗ മെന്റർ അധ്യാപകരുടെ സംഘമാണ് കേരള എസ്‌സിഇആർടിയിലെത്തിയത്.
സംസ്ഥാന തലത്തിൽ നടന്ന ചർച്ചകൾക്ക് എസ്‌സിഇആർടി ഡയറക്ടർ ഡോ ജെ പ്രസാദ് നേതൃത്വെ നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഡോ സി രാമകൃഷ്ണനും സംസ്ഥനത്തെ സ്കൂൾ അക്കാദമിക മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോ എസ് രവീന്ദ്രൻ നായരും സമഗ്രശിക്ഷാ കേരളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രോഗ്രാം ഓഫീസർ ശ്രീ സി രാധാകൃഷ്ണനും സ്കൂൾ ഐസിടി മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ ജയകൃഷ്ണനും ചർച്ചകൾ നയിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങളും അതിന് ആക്കം കൂട്ടിയ പ്രവർത്തനങ്ങളെയും സംഘം ശ്ലാഘിച്ചു. കേരളത്തിലെ അധ്യാപക പരിശീലന പാഠപുസ്തക നിർമ്മാണം, പഠനപ്രക്രിയ, മൂല്യനിർണ്ണയം തുടങ്ങിയ വിഷയങ്ങൾ സംഘാംഗങ്ങൾ ചോദിച്ചു മനസ്സിലാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.