പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ കോവിഡ് വ്യാപനം നിയന്ത്രിക്കാനായേക്കുമെന്ന് വിദ്ഗധ സമിതി

Web Desk

ന്യൂഡല്‍ഹി

Posted on October 18, 2020, 5:17 pm

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ 1.06 കോടിവരെ എത്തുമെന്ന് കേന്ദ്രം നിയമിച്ച വിദ്ഗത സമിതിയുടെ കണക്ക്. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന കോവിഡ് നിരക്ക് പിന്നിട്ടതായി വിദ്ഗധ സമിതിയുടെ വിലയിരുത്തല്‍ .പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് പഠനം.

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നിലാണ് ഇന്ത്യ. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നില്‍ എത്തുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന് അടുത്ത് വരെ ഇന്ത്യ എത്തിയിരുന്നു. ഇത് വളരെ ആശങ്ക ഉയര്‍ത്തിയിരുന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. രോഗമുക്തി നിരക്ക് 88.03 ശതമാനമാണ്.

ENGLISH SUMMARY:Expert pan­el says covid spread could be con­trolled in the coun­try by Feb­ru­ary
You may also like this video