പാലാരിവട്ടം മേല്‍പ്പാലം അഴിമതി: വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും

Web Desk
Posted on June 24, 2019, 11:49 am

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ വിദഗ്ധ സംഘം വീണ്ടും പാലം പരിശോധിക്കും. പരിശോധന ഈ ആഴ്ച തന്നെയുണ്ടാകും. ഐഐടിയില്‍ നിന്നുള്ള സംഘത്തെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന. കരാര്‍ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്.

അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ 10 ദിവസം മുമ്പാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്‌ലാറ്റിലും പരിശോധനയുണ്ടായിരുന്നു.

You May Also Like This: