Web Desk

ലണ്ടന്‍

July 18, 2021, 9:41 am

കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യാനുള്ള ബോറിസ് ജോൺസന്റെ പദ്ധതി ലോകത്തിന് ഭീഷണിയാണെന്നു വിദഗ്ധർ

Janayugom Online

തിങ്കളാഴ്ച മുതല്‍ ഇംഗ്ലണ്ടിന്റെ കോവിഡ് നിയന്ത്രണങ്ങളെല്ലാം നീ­ക്കം ചെയ്യാനുള്ള ബോ­റിസ് ജോൺസന്റെ പദ്ധതി ലോകത്തിന് ഭീഷണിയാണെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. ആഗോളതലത്തി­ല്‍ വ്യാവസായികപരമായും മറ്റും ബന്ധങ്ങള്‍ പു­ലര്‍ത്തുന്ന രാജ്യമാണ് ബ്രിട്ടന്‍.

അതിനാല്‍ ത­ന്നെ ഇതുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കും ബ്രിട്ടനില്‍ നിന്ന് മറ്റിടങ്ങളിലേക്കും യാത്രചെയ്യുന്നവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ആഗോള യാത്രാ കേന്ദ്രമെന്ന നിലയിൽ യുകെയിൽ ആധിപത്യം പുലർത്തുന്ന ഏതൊരു വകഭേദവും ലോകമെമ്പാടും അതിവേഗം വ്യാപിക്കാന്‍ കാരണമാകുമെന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നത്.

ബ്രിട്ടന്റെ ഈ നയത്തിനെതിരെ ന്യൂസിലന്‍ഡ്, ഇസ്രയേൽ, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർക്കാർ ഉപദേഷ്ടാക്കളുള്‍പ്പെടെ 1,200 ലധികം ശാസ്ത്രജ്ഞരാണ് രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ സമീപനത്തെക്കുറിച്ച് താനും സഹപ്രവർത്തകരും ആശ്ചര്യപ്പെട്ടുവെന്ന് ന്യൂസിലന്‍ഡ് സർക്കാരിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. നിലവില്‍ കോവിഡ് പ്രതിരോധത്തിനായി പുറത്തിറക്കിയ വാക്സിൻ പ്രതിരോധശേഷിയെ വെല്ലുന്ന വകഭേദങ്ങൾ ഉരുത്തിരിയാന്‍ ബ്രിട്ടന്റെ പുതിയ നയം കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; Experts say Boris John­son’s plan to remove all Kovid restric­tions is a threat to the world

You  may also like this video;