കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനാവശ്യമായ സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. ഹോളി ഫെയ്ത് ഫ്ലാറ്റിൽ ഉപയോഗിക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിൽ നിന്നുമാണ് പൊലീസ് സുരക്ഷയിൽ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. ആറാം തീയതിയാണ് ഇവ ഫ്ലാറ്റുകളിലേയ്ക്ക് എത്തിക്കുക. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ഫ്ലാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ചേരും.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം രണ്ടാമത് പൊളിക്കുന്നതിനെക്കുറിച്ച് ടെക്നിക്കൽ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ആൽഫ സെറീൻ ‚ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകൾ ഈ മാസം പതിനൊന്നിനും ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പന്ത്രണ്ടിനും പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
English Summary: Explosive for maradu flat blast.
you may also like this video;