Web Desk

പത്താന്‍കോട്ട്

November 22, 2021, 11:34 am

പത്താന്‍കോട്ട് സൈനിക ക്യാമ്പിന് സമീപം സ്ഫോടനം

Janayugom Online

പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് സ്ഫോടനം. ക്യാമ്പിന് പുറത്തുള്ള ത്രിവേണി ഗേറ്റിന് അടുത്താണ് സ്ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നത്. സ്ഥലത്തൂടെ കല്യാണ സംഘം കടന്നു പോയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

ENGLISH SUMMARY:Explosion at army camp at Pathankot
You may also like this video