അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം : 15 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on August 01, 2018, 10:25 am

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ സര്‍ക്കാര്‍ മന്ദിരത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു, പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.

അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ വിവിധ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിനുപിന്നാലെ മൂന്നു തോക്കുധാരികൾ പാഞ്ഞെത്തി വെടിവയ്പ്പ് നടത്തിയതായും പറയുന്നു.

ശക്തമായ ഏറ്റുമുട്ടലിലൂടെ ഭീകരരെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.