Thursday
22 Aug 2019

സ്ഫോടക വസ്തുക്കള്‍ സംഭരിക്കുന്ന ശാലയില്‍ പൊട്ടിത്തെറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്

By: Web Desk | Tuesday 13 August 2019 2:47 PM IST


ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്‌ഫോടകവസ്തുക്കള്‍ സംഭരിക്കുന്ന ശാലയിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.
20 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ ബാഗ്ദാദിലാണ് തിങ്കളാഴ്ച ശക്തമായ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.