Web Desk

ഗുരുവായൂര്‍

November 27, 2020, 12:49 pm

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോമത്ത് നന്ദനന്‍ ഉള്‍പ്പെടെ രാജിവെച്ചു

Janayugom Online

ഡിസിസി പ്രസിഡണ്ട് തിരിച്ചെടുത്തവര്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി. നാല് പതിറ്റാണ്ടോളം പ്രസ്ഥാനത്തിനൊപ്പം അടിയുറച്ച് നിലകൊണ്ട കോണ്‍ഗ്രസുകാരായ പൂക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് കോമത്ത് നന്ദനന്‍ ഉള്‍പ്പെടെ 5 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മണ്ഡലം സേവാദള്‍ പ്രസിഡണ്ടും 34-ാം വാര്‍ഡ് പ്രസിഡണ്ടുമായ സി എസ് സത്യന്‍, ഉണ്ണികൃഷ്ണന്‍ ആലുങ്ങല്‍, ഷാജന്‍ സി പി, സുന്ദരന്‍ കൈപ്പട എന്നിവരാണ് രാജിവെച്ച മറ്റു പ്രമുഖര്‍.

കോണ്‍ഗ്രസിനെ വഞ്ചിച്ചവരെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരിച്ചെടുക്കുകയും അവര്‍ക്ക് സീറ്റുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ എന്ന നിലയില്‍ കഴിഞ്ഞ ദിവസം വരെ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഭവനസന്ദര്‍ശനമുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ് ഇപ്പോള്‍ രാജിവെച്ചത്.

പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവരുടെ മതേതര വിരുദ്ധ നിലപാട് ഗാന്ധിയന്‍ കോണ്‍ഗ്രസുകാരായ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇനി പുരോഗമന കാഴ്ചപ്പാടും വികസന നയങ്ങളുമുള്ള ഇടതുപക്ഷവുമായി സഹകരിക്കുമെന്നും രാജിവെച്ചവര്‍ പറഞ്ഞു.

Eng­lish sum­ma­ry; Explo­sion in Con­gress; Includ­ing Komath Nan­danan resigned

You may also like this video;