പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിവിധ മണ്ഡലം കമ്മിറ്റികള്‍. കോട്ടായി മണ്ഡലം കമ്മിറ്റി ശക്തമായ ഭാഷയിലാണ് നേതൃത്വത്തെ വിമര്‍ശിച്ചിരിക്കുന്നത്.ഗ്രൂപ്പിസം മാത്രമാണ് പാലക്കാട് കോൺഗ്രസിൽ നടക്കുന്നതെന്ന് കോട്ടായി മണ്ഡലം പ്രസിഡണ്ട് മോഹൻകുമാർ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നില്ല.
ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല. കോട്ടായി പഞ്ചായത്തിലെ രണ്ട് മെമ്പർമാർക്കെതിരെ നടപടി എടുക്കണം. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലും വിഷയം ചർച്ച ചെയ്തിട്ടും നടപടിയെടുത്തില്ല.
ഡിസിസി പ്രസിഡൻറ് എ തങ്കപ്പനും മുതിർന്ന നേതാക്കളും വിഷയത്തിൽ ഇടപെട്ടില്ല.നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിലും ഗ്രൂപ്പുകളിയിലും മനംമടുത്ത് 14 പേർ രാജിവച്ചു. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് , സേവാദൾ ജില്ലാ ഭാരവാഹികളും തരൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളും രാജിവച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് രാജിക്കത്ത് നൽകി. ഇനിയും നിരവധി പ്രവർത്തകർ രാജിവെക്കുമെന്ന് മോഹൻകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.