പാ​രീ​സി​ലെ ബേ​ക്ക​റി​യിലുണ്ടായ സ്ഫോടനത്തില്‍ നാല് മരണം; 36 പേര്‍ക്ക് പരിക്ക്

Web Desk
Posted on January 12, 2019, 7:30 pm

പാ​രീ​സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ നാല് മരണം. 36 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാ​വി​ലെ സെന്‍ട്രല്‍ പാ​രീ​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റിലെ ബേ​ക്ക​റി​യി​ലായിരുന്നു സ്ഫോടനം.

രണ്ട് അഗ്നിശമനസേന അംഗങ്ങളും രണ്ട് സമീപവാസികളുമാണ് കൊല്ലപ്പെട്ടത്. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണമെന്നാണ് സൂചന.