ഭക്ഷണമെന്ന് കരുതി സ്ഫോടക വസ്തു കഴിച്ച ആറുവയസുകാരന് മരിച്ചു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം.
ആഹാരമാണെന്ന് കരുതി നാടന്‍ സ്ഫോടക വസ്തു വായിലിട്ട് ചവയ്ക്കുകയായിരുന്നു. നാട്ടുകാര്‍ മീന്‍പിടിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ് കുട്ടി ആഹാരമെന്ന് തെറ്റിദ്ധരിപ്പിച്ചത്.
ഭൂപതി എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ആറ് വയസുകാരന് എടുത്ത് കഴിക്കുകയും വായിലിരുന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചു.
സ്ഫോടകവസ്തു നിയമപ്രകാരം കേസുണ്ടാകുമെന്ന് ഭയന്ന് പൊലീസ് അറിയുന്നതിന് മുമ്പ് ബന്ധുക്കള്‍ കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
english summary: explosive eaten by six year old boy died