Janayugom Online
arrest-

കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി

Web Desk
Posted on March 28, 2018, 9:43 am

മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി. ലോറിയില്‍ കടത്തുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പടെയുളള വസ്തുക്കളാണ് പിടികൂടിയത്. വളച്ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനായി കൊണ്ടു വന്നതാണ് ഇവയെന്നാണ് പ്രാഥമിക വിവരം.