19 April 2024, Friday

റവയ്ക്കും മൈദയ്ക്കും കയറ്റുമതി നിരോധനം

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2022 11:25 pm

ഗോതമ്പിനും ഗോതമ്പ് പൊടിക്കും പിന്നാലെ റവ, മൈദ, ആട്ട എന്നിവയുടെ കയറ്റുമതിക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഗോതമ്പ് പൊടിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റവയുടെയും മൈദയുടെയും നിയന്ത്രണം.
തിങ്കളാഴ്ചയാണ് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. 14 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ ആഭ്യന്തര വില കുറയാന്‍ സാധ്യതയുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാല്‍ കേന്ദ്രം നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല.
ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെയാണ് മേയ് 13 ന് ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചത്. എന്നാല്‍ അനുബന്ധ ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഉണ്ടായിരുന്നില്ല. 2022 ഏപ്രിലില്‍ ഏകദേശം 96,000 ടണ്‍ ഗോതമ്പ് പൊടിയാണ് കയറ്റുമതി ചെയ്തിരുന്നത്. ഗോതമ്പ് മാവിന്റെ കയറ്റുമതി വര്‍ധനയ്ക്ക് തടയിടാനാണ് കഴിഞ്ഞ മാസം ഗോതമ്പ് പൊടിയുടെ കയറ്റുമതി നിയന്ത്രിച്ചത്.

Eng­lish Sum­ma­ry: Export ban on Rawa and Maida

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.