ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനമായ മാസ്കുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ പോലും കൊറോണ വൈറസിനെ കച്ചവടവല്ക്കരിക്കുകയാണ് പലരും ചെയ്യുന്നത്.
കോഴിക്കോടുള്ള മെഡ് സർവീസ് എന്ന കമ്പനിയാണ് കൊറോണയുടെ മറവില്‍ അമിത വിലയ്ക്ക് മാസ്കുകള്‍ വിദേശത്തേക്ക് കടത്തിയിരിക്കുന്നത്. മരുന്ന് വില്പന മാത്രം നടത്തിയിരുന്ന കമ്പനിയാണ് കൊറോണ സ്ഥിരീകരിച്ച ശേഷം വിപണിയിലെ മാസ്കുകള്‍ മുഴുവന്‍ വാങ്ങി അമിത വിലയ്ക്ക് മറിച്ച് വിറ്റിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.
ഒരു രൂപാ നാല്പത് പൈസാ മുതല്‍ വാങ്ങിയ മൂന്ന് ലക്ഷം മാസ്കുകളാണ് പതിനേഴ് രൂപാവരെ ഈടാക്കി ഇവര്‍ മറ്റ് കമ്പനികൾക്ക് മറിച്ച് വിറ്റത്. ജനുവരി മുതല്‍ കേരളത്തിനകത്തുനിന്ന് ലഭ്യമായ മാസ്കുകളെല്ലാം വാങ്ങി ഇവ മൂന്ന് കമ്പനികൾക്കായി മറിച്ച് വില്‍ക്കുകയായിരുന്നു. എകദേശം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭമാണ് അവര്‍ ഇതുവഴി നേടിയത്.
പൊതുജന താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് കമ്പനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
English summary: export mask from kerala while corona fear
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.