Web Desk

ന്യൂ​ഡ​ൽ​ഹി

January 03, 2021, 9:33 pm

രാജ്യത്ത് വീണ്ടും കയറ്റുമതിയിൽ ഇടിവ്: വ്യാപാരക്കമ്മി ഉയർന്നു

Janayugom Online

സാമ്പത്തികരംഗത്ത് വീണ്ടും തിരിച്ചടിയായി ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വ്. ഡിസംബറിൽ 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ 26.89 ദശലക്ഷം ഡോളർ മാത്രമായി കയറ്റുമതി ചുരുങ്ങി. പെട്രോളിയം, തുകല്‍, സമുദ്ര ഉല്പന്നങ്ങളുടെ കയറ്റുമതിയാണ് കോവിഡ് മഹാമാരിയെത്തുടർന്ന് തളർച്ച നേരിടുന്നത്. അതേസമയം ഇറക്കുമതിയിൽ 7.6 ശതമാനം ഉയർച്ച രേഖപ്പെടുത്തി. 42.6 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയാണ് ഡിസംബറിൽ നടന്നത്. ഇതോടെ വ്യാപാര കമ്മി 15.71 ദശലക്ഷം ഡോളറായി ഉയർന്നു.
2019 ഡിസംബറിൽ 27.11 ദശലക്ഷം ഡോളറിന്റേതായിരുന്നു കയറ്റുമതി. 

എന്നാൽ ഇറക്കുമതി 39.5 ദശലക്ഷം ഡോളറിന്റേതായിരുന്നു. 2020 നവംബറിൽ കയറ്റുമതിയിൽ 8.74 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയത്. ഈ സാമ്പത്തികവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 15.8 ശതമാനം ഇടിവാണ് കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളത്. അതേസമയം ഇറക്കുമതിയിൽ ഇതേ കാലയളവിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 29.08 ശതമാനം കുറവുണ്ടായതായും വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:Exports fall again, trade deficit widens
You may also like this video