January 31, 2023 Tuesday

Related news

January 5, 2023
December 25, 2022
September 16, 2022
July 17, 2022
July 16, 2022
July 5, 2022
June 18, 2022
March 26, 2022
November 10, 2021
May 3, 2021

അവശ്യമരുന്നുകളുടെ കയറ്റുമതി; ഇന്ത്യ നിരോധനം നീക്കണമെന്ന് രാഷ്ട്രങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
April 2, 2020 7:31 pm

അവശ്യമരുന്നുകളുടെ കയറ്റുമതിയ്ക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, യുഎഇ, സാർക്ക് രാജ്യങ്ങൾ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജെനറിക് മരുന്നുകളും മരുന്നുകളുടെ നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളും ( ആക്ടിവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ് — എപിഐ) കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
വേദനസംഹാരികൾ, അന്റി മലേറിയ മരുന്നുകൾ, ഇൻഹെയിലറുകൾ, വെന്റിലേറ്ററുകളിൽ കഴിയുന്ന രോഗികൾക്ക് നൽകുന്ന ഉറങ്ങാനുള്ള മരുന്നുകൾ എന്നിവയ്ക്ക് ആവശ്യമായ എപിഐ കയറ്റുമതിയിൽ കൂടുതലും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ കോറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് മരുന്നുകളുടേയും എപിഐയുടെയും കയറ്റുമതി ഇന്ത്യ വിലക്കിയത്. കയറ്റുമതി തുടർന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം.

മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകൾക്കും കയറ്റുമതി വിലക്ക് ഏർപ്പെടുത്തി. കൊറോണ രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് ഇപ്പോൾ പ്രതിരോധ നടപടിയായി ക്ലോറോക്വിൻ നൽകുന്നുണ്ട്. മാർച്ച് 24ന് സാനിറ്റൈസറുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണമെന്ന് സാർക്ക് രാജ്യങ്ങളും ഔപചാരികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈഡ്രോക്സി ക്ലോറോക്വിൻ ആവശ്യപ്പെട്ടാണ് ഇവർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്. അതിനിടെ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളിൽ ഇന്ത്യ ഇളവുകൾ അനുവദിക്കാനാണ് സാധ്യത.

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.