Web Desk

ന്യൂഡൽഹി

February 17, 2020, 3:50 pm

ട്രെയിനിലെ ബെർത്ത് ക്ഷേത്രത്തിനായി മാറ്റി വച്ചത് വിവാദമാകുന്നു

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത മഹാ കാൽ എക്സ്പ്രസ് ട്രെയിനിലെ ഒരു ബെർത്ത് ക്ഷേത്രത്തിനായി മാറ്റി വച്ചത് വിവാദമാകുന്നു. ട്രെയിനിലെ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദവും ചൂടുപിടിക്കുന്നത്. ട്രെയിനിലെ ബി 5 കോച്ചിലാണ് മിനി ശിവക്ഷേത്രം അധികൃതർ സ്ഥാപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ വാരണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ മൂന്ന് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഐആർസിടിസിയുടെ മഹാ കാൽ എക്സ്പ്രസ്. ഐആർസിടിസിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിനാണ് കാശിമഹാകാൽ. കോച്ച് ബി 5 ലെ സീറ്റ് നമ്പർ 64 ശിവന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ് എന്നാണ് നോർത്തേൺ റയിൽവേ വക്താവ് ദീപക് കുമാർ പറഞ്ഞത്. ഫെബ്രുവരി 20 മുതൽ വാണിജ്യ റൂട്ടുകളിൽ ട്രെയിൻ ഓടി തുടങ്ങും.

അതേസമയം റയിൽവേയുടെ പുതിയ നീക്കത്തെ വിമർശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്തെത്തി. ഇന്ത്യൻ റയിൽവേ യാത്രക്കാരുടെ സുരക്ഷയാണ്​ ആദ്യം ഉറപ്പാ​ക്കേണ്ടതെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. നടപടിയെ ചോദ്യം ചെയ്ത് എഐഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആമുഖവും ട്രെയിനിൽ സജ്ജീകരിച്ച ശിവക്ഷേത്രത്തിന്റെ ചിത്രമടക്കമുള്ള വാർത്തയും ഉൾപ്പെടെയാണ് ഒവൈസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry; Express Berth Con­vert­ed To Temple

YOU MAY ALSO LIKE THIS VIDEO