Web Desk

സംബല്‍പൂര്‍

December 21, 2020, 11:40 am

ആനയെ ഇടിച്ചു എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

Janayugom Online

ആനയെ ഇടിച്ചതിനെ തുടര്‍ന്ന് പുരി — സൂററ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഒഡീഷയിലെ ഹാതിബാരി- മനേശ്വര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ട്രെയിനിന്റെ ആറ് വീലുകളാണ് പാലം തെറ്റിയത്. ഇതേ തുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു. ആനയിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അമ്പത് കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പാളത്തിലൂടെ നീങ്ങുന്നത്. 

ENGLISH SUMMARY:Express train derails after hit­ting elephant
You may also like this video